സഭകൾ വളരുന്നു... പള്ളികൾ വളരുന്നു... വിശ്വാസികളുടെ എണ്ണം കൂടുന്നു... അരമനകളുടെ എണ്ണം കൂടുന്നു... ഓരോ ജങ്ങ്ഷനിലും കുരിശിൻ തൊട്ടികൾ , ഭണ്ടാരങ്ങൾ ... പള്ളികളുടെ ഉയരം കൂടുന്നു... പൂമുഖം തേക്ക് കൊണ്ട് പാനൽ ചെയ്യുന്നു... പഴയ കൊടിമരങ്ങൾ ഫാഷൻ പോര എന്ന് പറഞ്ഞു സ്വർണം പൊതിയുന്നു... ആളുകള്ക്ക് പുറത്തു നിന്നും കുർബാന കാണാൻ പുറത്തു tv'ൽ പ്രൊജക്റ്റ് ചെയ്യുന്നു... കുറെ വർഷങ്ങൾ മുൻപ് കേട്ടുകേൾവി പോലുമില്ലാത്ത പെരുന്നാൾ ഏറ്റു നടത്താലും പെരുന്നാൾ ഓഹരിയും ഒക്കെ ഓരോ വിശ്വാസിയുടെയും വിശ്വാസത്തിന്റെ അളവുകൊലാവുന്നു... വല്ല്യപ്പന്മാർ സ്കൂളിൽ ചേര്ക്കാൻ വേണ്ടി സൗകര്യപൂര്വം സ്വയം പ്രഘ്യാപിച്ച ജനനതീയതികൾ ഇന്ന് ജന്മദിന സ്തോത്രങ്ങളായി നമളിലേക്ക് എത്തുന്നു...
പഴയ അച്ചന്മാർ വണ്ടറടിച്ചു നിന്ന് ജീവിതത്തിൽ ആദ്യമായി ജന്മദിന സ്തോത്ര പ്രാർത്ഥനയും വിവാഹവാർഷിക പ്രാർത്ഥനയും ചൊല്ലുന്നു... എല്ലാ പള്ളികൾക്കും കൊയർ... കൊയർ ഇല്ലാതെ ഇന്ന് എന്ത് ആരാധന... പള്ളി സ്ഥാപനങ്ങൾ കൂടി കൂടി വരുന്നു... ഡൊണേഷൻ മഹാമഹവും ഭംഗിയാവുന്നുണ്ട് .. അച്ചായന്മാർ കൊഴുക്കുന്നു... ദുഘവേള്ളിയാഴ്ച പള്ളിയിൽ കുമ്പിടാൻ വയ്യാത്ത അച്ചായനും അമ്മായിയും കൂടെ ഹോളി ലാൻഡ് പോകുന്നു... ഓരോ ഞായറാഴ്ചയും വെന്ജരിക്കാൻ പുതിയ പുതിയ കാറുകൾ .... ആകെ ഐശ്വര്യം തുളുമ്പുന്നു... ഐശ്വര്യം തുളുമ്പുന്നു... ഐശ്വര്യം തുളുമ്പുന്നു...
എല്ലാത്തിനും നന്ദി..
ദൈവമേ... നീ അന്ന് വന്നു കാലിക്കൂട്ടിൽ പിറന്നതുകൊണ്ടു, ഈ നാട്ടിലെ പാവം ക്രിസ്ത്യാനികൾക്ക് ഒരു ജീവനോപാധിയായി... പക്ഷെ ഈ അരമനയും പള്ളിയും ഒക്കെ കണ്ടു കൊതി ആയിട്ടു ഇങ്ങോട്ടേക്ക് പോന്നേക്കാം എന്ന് വല്ല മോഹവും ഉണ്ടെങ്കിൽ അത് മനസിലിരുന്നാൽ മതി. നീ മരിച്ചു ഉയിർത്തു സ്വർഗത്തിലോട്ടു പോയപ്പോഴാണ് ഞങ്ങളടെ തലേവര തെളിഞ്ഞത്.
ഇനി വീണ്ടും ഇങ്ങോട്ട് വന്നു അത് പൊളിക്കരുത്...
നീ ഇല്ലെങ്കിലും നിന്റെ പേരിൽ ഞങ്ങൾ ജീവിചോട്ടെ...
ഇനി ഇങ്ങോട്ട് വരാൻ വല്ല മോഹവും ഉണ്ടെങ്കിൽ, ഇന്ന് ആര്ക്കും പശുവില്ല.. *തൊഴുത്ത് ഇന്നും ഫ്രീ ആണ്... സ്വാഗതം..* നിനക്ക് അന്നും പ്രിയം അതാരുന്നല്ലൊ...
പിന്നേ നിനക്ക് ഇഷ്ടപ്പെട്ട പാവപ്പെട്ടവനും, രോഗികളും, നിരാശ്രയരും, ഒക്കെ ഇന്നും ഉണ്ട്... നീ ഇനിയും വന്നാൽ വേണ്ടിവരുമല്ലോ എന്ന് കരുതി അവരെ അതേപ്പോലെ കാത്തുസൂക്ഷിച്ചിട്ടുണ്ട്...
ഇത്രയൊക്കെയേ നമ്മളെക്കൊണ്ട് പറ്റു ...
- സത്യക്രിസ്ത്യാനി
അടിക്കുറിപ്പ്: ലൂക്കോസ് (8:45 ) "എന്നെ തൊട്ടതാരാണ് "എന്ന് കർത്താവു ചോദിച്ചപ്പോൾ ശിഷ്യന്മാർ പരിഹാസരൂപേണ ചോദിച്ചു. "ഈ ജനം ഇങ്ങനെ തിക്കിത്തിരക്കുന്നത് നിനക്ക് കാണാൻ വയ്യേ..? പിന്നേ എന്നെ തൊട്ടതു ആര് എന്ന് ചോദിക്കുന്നത് എന്തെ" എന്ന്.
പ്രാർത്ഥനാ യാമങ്ങൾ മുഴുവൻ നിറവേറ്റിയിട്ടും, കുര്ബാന കൂടിയിട്ടും, നേര്ച്ച കഴിച്ചിട്ടും, നോമ്പ് നോക്കിയിട്ടും --- (തിക്കിതിരക്കിയിട്ടും) എനിക്കും നിങ്ങള്ക്കും അവനെ തൊടാനാവാത്തതു എന്തുകൊണ്ടാണ്... ഈ അഹങ്കാരങ്ങൾ ഒന്നും അവകാസപ്പെടാനില്ലാത്ത മറ്റൊരാൾ അവനെ തോടുന്നുണ്ടാവും... അപ്പോൾ അവൻ പറയും "ഒരാൾ എന്നെ തൊട്ടു... എങ്കൽ നിന്ന് ശാക്തി പുറപ്പെട്ടത് ഞാൻ അറിഞ്ഞു" എന്ന്... അത് ഞാനോ നീയോ ആകാം...
സഭയും പള്ളിയും മാത്രമേ വളരുന്നുള്ളൂ... പാവപ്പെട്ടവാൻ എന്നും അങ്ങനൊക്കെ തന്നെയാണ്... അവന്റെ (നിന്റെ സഹോദരന്റെ) നേരെ കണ്ണടച്ചിട്ടു സ്വര്ഗതിലോട്ടു നോക്കിയാ വല്ലതും കിട്ടുമോ ? വിശക്കുന്നവന് ആഹാരം , കരയുന്നവന് ആശ്വാസം, രോഗിക്ക് പരിചരണം, ഒറ്റപ്പെട്ടുപോവന് സ്നേഹം, തുണ ഇതൊക്കെയാവട്ടെ നമ്മുടെ പ്രാര്ത്ഥന...
പണ്ട് അടിയന്തിരാവസ്ഥ കാലത്ത് ശ്രീ ഒ . വി. വിജയൻ അരിമ്പാറ എന്ന ശക്തമായ ഒരു കഥ എഴുതിയിരുന്നു. ഒരാളിന്റെ ശരീരത്തിലുണ്ടായ അരിമ്പാറ ക്രമേണ വളർന്ന് വലുതായി അയാളുടെ മുകളിൽ ആധിപത്യം സ്ഥാപിക്കുന്നത്.
നമ്മളും ദൈവവുമായിട്ടുള്ള ബന്ധത്തിൽ സഭ ഒരു അരിമ്പാറയായി മാറാതിരുന്നാൽ മതിയായിരുന്നു. അതാകട്ടെ നമ്മുടെ പ്രാർത്ഥനയും ..🙏
No comments:
Post a Comment